ദേശീയം

ജയ് ശ്രീറാം കേട്ടാല്‍ അസ്വസ്ഥയാകും; ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്ക് എതിരെ മിണ്ടില്ല; ബംഗാളില്‍ മമതയെ കടന്നാക്രമിച്ച് മോദി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കാവെയാണ് മമതയ്ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

'നിങ്ങള്‍ വികസനത്തെക്കുറിച്ച് ചോദിച്ചാല്‍ മമത അസ്വസ്ഥയാകും, ജയ് ശ്രീറാം മുഴക്കിയാല്‍ അസ്വസ്ഥയാകും, എന്നാല്‍ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയെപ്പറ്റി ഒരക്ഷരം മിണ്ടില്ല. ദേശവിരുദ്ധ മുദ്രാവാക്യങ്ങളെക്കുറിച്ചും മിണ്ടില്ല. ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് മമത പ്രതികരിച്ചിട്ടുണ്ടോ?'- മോദി ചോദിച്ചു. 

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നും മോദി അവകാശപ്പെട്ടു. ബംഗാള്‍ ഒരുപാട് പിന്നിലാണ്. മമത ബാനര്‍ജിയുടെ പത്ത് വര്‍ഷ ഭരണകാലത്തില്‍ അഴിമതി മാത്രമേ നടന്നിട്ടുള്ളു എന്നും മോദി പറഞ്ഞു. 

നിങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ചോദിച്ചാല്‍ മമത അസ്വസ്ഥയാകും. ഭാരത് മാതാ കി ജയ് എന്ന് കേട്ടാല്‍ അവര്‍ക്ക് ദേഷ്യം വരും.' മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ