ദേശീയം

മുഖ്യമന്ത്രിയെ വിമര്‍ശിച്ചു ; ബിജെപി നേതാവിന് മേല്‍ കരിമഷിയൊഴിച്ചു, സാരി ഉടുത്ത് നടത്തിച്ചു ; ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ കേസ്, അറസ്റ്റ് ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


മുംബൈ : മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചതിന് ബിജെപി നേതാവിന്റെ ദേഹത്ത് കറുത്ത മഷി ഒഴിക്കുകയും സാരി ധരിപ്പിച്ച് നടത്തുകയും ചെയ്തു. ശിവസേന പ്രവര്‍ത്തകരാണ് ബിജെപി പ്രാദേശിക നേതാവ് ഷിരിഷ് കാടേക്കറിനെ ആക്രമിച്ചത്. 

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചതാണ് ശിവസേന പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. ഷിരിഷിന്റെ ദേഹത്ത് മഷി ഒഴിക്കുകയും, സാരി ചുറ്റിച്ച് തെരുവിലൂടെ നടത്തുകയുമായിരുന്നു. അതിക്രമം കണ്ട് ഒരു പൊലീസുകാരന്‍ സേന പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. 

സംഭവത്തില്‍ 17 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി സോലാപൂര്‍ പൊലീസ് അറിയിച്ചു. അത്രിക്രമത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. 

സംസ്ഥാനം ഭരിക്കാന്‍ ഉദ്ധവ് താക്കറെ യോഗ്യനല്ലെന്ന ഷിരിഷ് കാടേക്കറിന്റെ പ്രസ്താവനയാണ് ശിവസേന പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. സാധാരണ സേനാപ്രവര്‍ത്തകരെ മുഖ്യമന്ത്രിയാക്കുമെന്ന് പറഞ്ഞ ഉദ്ധവ്, പിന്നീട് അധികാരം ഏറ്റെടുത്തുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ശിവസേന പ്രവര്‍ത്തകരുടെ നടപടിയെ ബിജെപി അപലപിച്ചു. സംസ്ഥാനത്ത് ജംഗിള്‍ രാജാണെന്നും ബിജെപി കുറ്റപ്പെടുത്തി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി