ദേശീയം

മകളുടെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്തു; അധ്യാപകന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മകളുടെ കൂട്ടുകാരിയെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റില്‍. നാല്‍പ്പത്തിനാലുകാരനായ ട്യൂഷന്‍ അധ്യാപകനായ ശശികുമാറാണ് അറസ്റ്റിലായത്. പതിനൊന്നുകാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ചെന്നൈയിലാണ് സംഭവം.

ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ബലാത്സംഗത്തിനിരയായത്. വളര്‍ത്തുപിതാവ് മകളെ കൂട്ടുകാരിയുടെ വീട്ടിലാക്കിയപ്പോഴാണ് കുട്ടി പീഡനത്തിനിരയായത്. കൂട്ടുകാരിയുടെ വീട്് ഒരു ട്യൂഷന്‍ സെന്റര്‍ കൂടിയാണ്.

സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവവുമായി പെണ്‍കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തുകയായിരുന്നു. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ പിതാവ് സമീപത്തെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനത്തിനിരയായതായി ഡോക്ടര്‍മാര്‍ അറിയിച്ചത്.

ശശികുമാര്‍ എന്നയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ പെണ്‍കുട്ടിയുടെ ഭാവിയോര്‍ത്ത് പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചതോടെയാണ് അവര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി