ദേശീയം

രാജ്യത്ത് കസ്റ്റഡി മരണം കുറയുന്നു; കേരളത്തില്‍ മൂന്ന് വര്‍ഷത്തിനിടെ മരിച്ചത് എട്ടുപേര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കസ്റ്റഡി മരണം കുറഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് 394 പേരാണ് കസ്റ്റഡിയില്‍ മരിച്ചത്.

2017-18 വര്‍ഷങ്ങളില്‍ കസ്റ്റഡിയില്‍ മരിച്ചത് 146 പേരാണെങ്കില്‍ 18-19 വര്‍ഷത്തില്‍ അത് 136 ആയി. കഴിഞ്ഞ വര്‍ഷം 112 പേരാണ് മരിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

മൂന്ന് വര്‍ഷത്തിനിടെ പൊലീസ് കസ്റ്റിഡിയില്‍ മരിച്ചത് എട്ടുപേരാണ്. 17-18ല്‍ മൂന്നു പേരും 18-19ല്‍ മൂന്ന് പേരും കഴിഞ്ഞ വര്‍ഷം രണ്ടുപേരുമാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണമുണ്ടായത് മധ്യപ്രദേശിലാണ്. 14 പേരാണ് കസ്റ്റഡിയില്‍ മരിച്ചത്. രണ്ടാമത് ഗുജറാത്തും തമിഴ്‌നാടുമാണ്. 12 വീതം പേരാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്