ദേശീയം

വായ്പ വാങ്ങിയ പണം യുവതി തിരികെ നല്‍കിയില്ല; 65 കാരനുമായി ലൈംഗികബന്ധം തുടര്‍ന്നു; വയോധികനെ കൊന്ന് സ്യൂട്ട്‌കെയ്‌സിലാക്കി ഭര്‍ത്താവ്

സമകാലിക മലയാളം ഡെസ്ക്

ഗാസിയാബാദ്: വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് സ്ത്രീയില്‍ നിന്ന് ലൈംഗിക ബന്ധം ആവശ്യപ്പെട്ട 65കാരനെ  യുവാവ്‌ കൊലപ്പെടുത്തി. ഗ്യാന്‍ പ്രകാശ് എന്നയാളാണ് കൊല്ലപ്പെട്ടത്.ഉത്തര്‍പ്രദേശിലെ ഗാസിയബാദിലാണ് സംഭവം

ഗ്യാന്‍ പ്രകാശിനെ ജനുവരി നാല് മുതല്‍ കാണാതായത്. തിങ്കളാഴ്ച രാത്രി വിജയ് നഗറിലെ ഓവുചാലില്‍ സ്യൂട്ട്‌കെയ്‌സിനുള്ളില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. വിനോദ് കുമാര്‍, പ്രീതി എന്നിവരാണ് അറസ്റ്റിലായത്.

കുറ്റാരോപിതയായ സ്ത്രീ ഇയാളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഗ്യാന്‍ പ്രകാശ് സുഹൃത്തിന്റെ വീട്ടില്‍ പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഒരുദിവസം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ ഫോണ്‍ ലോക്കൈഷന്‍ പരിശോധിച്ചപ്പോള്‍ ഗോവിന്ദപുരം എന്നയിടത്താണ് അവസാനമായി കാണാന്‍ സാധിച്ചത്. കൂടാതെ ഇയാളുടെ എടിഎം ഉപയോഗിച്ച് രണ്ടിടത്ത് നിന്ന് 50,000 രൂപ പിന്‍വലിച്ചതായും  പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സമീപത്തെ സിസി ടിവിയുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്.

രണ്ട് വര്‍ഷം മുന്‍പാണ് യുവതി ഇയാളില്‍ നിന്ന് 40,00 രൂപ വായ്പയെടുത്തത്. 2019ല്‍ യുവതി വിവാഹത്തിന് മുന്‍പ് ഇതുകൂടാതെ ഇയാളില്‍ നിന്ന് ഒരു ലക്ഷം രൂപയും വായ്പ വാങ്ങിയിരുന്നു. അത് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ഇയാള്‍ യുവതിയോട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെട്ടു. ഈ ബന്ധം ഒരു വര്‍ഷത്തോളം തുടര്‍ന്നെങ്കിലും വിനോദ അറിഞ്ഞതോടെ ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. ജനുവരി നാലിന് പ്രീതി ഇയാളെ നാലുമണിയോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. മദ്യപിച്ച് അബോധവാസ്ഥയിലാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി ഓവുചാലില്‍ തള്ളുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന