ദേശീയം

രുദ്രാക്ഷമണിഞ്ഞ് പ്രിയങ്ക; വോട്ടിന് വേണ്ടി പെട്ടെന്ന് ഹിന്ദുവായെന്ന് ബിജെപി, ബ്രാഹ്മണ കുടുംബാംഗമെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

സഹരാന്‍പൂര്‍: കയ്യില്‍ രുദ്രാക്ഷമാലയുമായി ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് എതിരെ ബിജെപി. യുപിയിലെ ശകുംഭരി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോഴാണ് പ്രിയങ്ക ഗാന്ധി കയ്യില്‍ രുദ്രാക്ഷം അണിഞ്ഞത്. പ്രിയങ്ക വോട്ട് രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ബിജെപി ആരോപണം. 

ആദ്യമായാണ് പ്രിയങ്ക രുദ്രാക്ഷ മാലയണിഞ്ഞ് പൊതുസ്ഥലത്ത് എത്തുന്നത്. രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധി ക്ഷേത്രത്തില്‍ രുദ്രാക്ഷ മാലയണിഞ്ഞ് എത്തിയതെന്ന് യുപി മന്ത്രി ബ്രിജേഷ് പഥക് പറഞ്ഞു. വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാനാണ് പ്രിയങ്ക ശ്രമിക്കുന്നതെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തെറ്റിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'അവര്‍ വോട്ടിന് വേണ്ടി പെട്ടെന്ന് ഹിന്ദുവായി മാറി' എന്നും അദ്ദേഹം പറഞ്ഞു. 

പ്രിയങ്ക ഗാന്ധി ബ്രാഹമണ കുടുംബാംഗം ആണെന്നും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനും രുദ്രാക്ഷം ധരിക്കാനും എല്ലാ അവകാശവുമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അന്‍ശു അവസ്തി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'