ദേശീയം

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് എത്തിയത്. ബിപിസിഎല്‍, കൊച്ചിന്‍ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന 6100 കോടിരൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തിയത്.

നാവികസേന വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ രാജഗിരി കോളജ് ഹെലിപാഡില്‍ എത്തി. തുടര്‍ന്ന് റോഡ് മാര്‍ഗം അമ്പലമേട് വിഎച്ച്എസ്ഇ സ്‌കൂള്‍ഗ്രൗണ്ടില്‍ എത്തിയ അദ്ദേഹം ബിപിസിഎല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പിഡിപിപി) രാജ്യത്തിന് സമര്‍പ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകും. കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ 'സാഗരിക'യുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. ഇതിനുശേഷം ബിജെപികോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കും.

തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനം, കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്ഘാടനം, വെല്ലിങ് ടണ്‍ ഐലന്‍ഡിലെ റോറോ വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നടത്തും. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വൈകീട്ട് 5.55ന് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്