ദേശീയം

ഓര്‍മ്മശക്തി കൂട്ടുന്ന മരുന്ന്, കുട്ടികള്‍ക്ക് ഉപ്പുവെള്ളം കുത്തിവച്ച് ട്യൂഷന്‍ മാസ്റ്റര്‍; 20കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓര്‍മ്മശക്തി കൂട്ടുമെന്ന് പറഞ്ഞ് കുട്ടികള്‍ക്ക് ഉപ്പുവെള്ളം കുത്തിവച്ച ട്യൂഷന്‍ മാസ്റ്റര്‍ അറസ്റ്റില്‍. 20 വയസ്സുള്ള സന്ദീപ് എന്ന യുവാവാണ് അറസ്റ്റിലായത്. മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് യുവാവ് പിടിയിലായത്.

ബി എ വിദ്യാര്‍ത്ഥിയായ യുവാവ് ആറ് മുതല്‍ ഒമ്പത് വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് ട്യൂഷന്‍ എടുത്തിരുന്നത്. ഉപ്പുവെള്ളം കുത്തിവച്ചാല്‍ കുട്ടികളുടെ ഓര്‍മ്മശക്തി കൂടുമെന്ന് യൂട്യൂബില്‍ കണ്ടതാണെന്ന് സന്ദീപ് പൊലീസിനോട് പറഞ്ഞു. വിഡിയോ കണ്ടിട്ടാണ് താന്‍ ഇങ്ങനെ ചെയ്തതെന്നാണ് യുവാവ് പറഞ്ഞത്.

സന്ദീപിന്റെ പക്കല്‍ ട്യൂഷന് വരുന്ന കുട്ടികളിലൊരാള്‍ ഇക്കാര്യം വീട്ടില്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തുവന്നത്. മാതാപിതാക്കള്‍ ഉടനെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. അശ്രദ്ധമൂലം മനുഷ്യജീവിതത്തെ അപകടത്തിലാക്കുന്ന യുവാവിന്റെ പ്രവര്‍ത്തിക്കെതിരെ ഐപിസി സെക്ഷന്‍ 336 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത