ദേശീയം

അപ്പാര്‍ട്ട്‌മെന്റില്‍ വിവാഹ വാര്‍ഷികം; 103 പേര്‍ക്ക് കോവിഡ്, കണ്ടെയ്ന്‍മെന്റ് സോണാക്കി 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലെ 103 താമസക്കാര്‍ക്ക് കോവിഡ്. കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. 

എസ്എന്‍എന്‍ രാജ് ലേക്ക് വ്യൂ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിലാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് കോംപ്ലക്‌സില്‍ രണ്ട് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് നിരവധി കേസുകള്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് വിപുലമായ തോതില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. വിവിധ ഘട്ടങ്ങളിലായി 1190 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിലാണ് 103 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ ഒരാള്‍ മാത്രം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു