ദേശീയം

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍; രാജിവെച്ച എംഎല്‍എമാര്‍ നാലായി ; നിയമസഭയില്‍ തുല്യനില 

സമകാലിക മലയാളം ഡെസ്ക്

പുതുച്ചേരി : പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍. ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ചു. കാമരാജര്‍ മണ്ഡലത്തിലെ എംഎല്‍എയായ എ ജോണ്‍കുമാര്‍ ആണ് രാജിവെച്ചത്. 

മൂന്നാഴ്ചയ്ക്കിടെ രാജിവെക്കുന്ന നാലാമത്തെ കോണ്‍ഗ്രസ് എംഎല്‍എയാണ് ജോണ്‍കുമാര്‍. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മന്ത്രി നമശിവായം ഉള്‍പ്പെടെ രാജിവെച്ചിരുന്നു. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 14 ആയി ചുരുങ്ങി.

വി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി. ഒരു എംഎല്‍എ കൂടി ഭരണകക്ഷി വിട്ടതോടെ നിയമസഭയില്‍ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും 14 അംഗങ്ങള്‍ വീതമായി. 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി നാളെ പുതുച്ചേരിയില്‍ എത്താനിരിക്കെയാണ് എംഎല്‍എയുടെ രാജി. ഭൂരിപക്ഷം നഷ്ടമായ നാരായണ സ്വാമിയുടെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മേയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു