ദേശീയം

മോര്‍ച്ചറിയില്‍ സൂക്ഷിച്ച കര്‍ഷകന്റെ മൃതദേഹം എലി കരണ്ടു; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനിടെ മരിച്ചയാളുടെ മൃതദേഹത്തില്‍ എലി കടിച്ച പാടുകള്‍ കണ്ടെത്തി. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത 72കാരനായ രാജേന്ദര്‍ എന്നയാളുടെ മൃതദേഹത്തിലാണ് എലി കടിച്ച പാടുകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. 

ഹൃദയാഘാതത്തെതുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് രാജേന്ദര്‍ മരിച്ചത്. മൃതദേഹം ഹരിയാനയിലെ സോനിപത് ജില്ലയിലുള്ള ആശുപത്രിയിലാണ് സൂക്ഷിച്ചിരുന്നത്. വ്യാഴാഴ്ച ബന്ധുക്കളെത്തി മൃതദേഹം കൈപറ്റിയപ്പോഴാണ് ശരീരത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. 

മുഖത്തും കാലുകളിലുമാണ് എലി കടിച്ചതായി കണ്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി മൂന്ന് ഡോക്ടര്‍മാരടങ്ങിയ സംഘത്തെ നിയോഗിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍