ദേശീയം

എതിരാളിയെ അച്ഛനും മകനും ചേര്‍ന്ന് ജാമ്യത്തിലെടുത്തു;  തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; വെളിപ്പെടുത്തലുമായി ഭാര്യ

സമകാലിക മലയാളം ഡെസ്ക്


ലക്‌നൗ: എതിരാളിയെ ജാമ്യത്തിലിറക്കിയ ശേഷം മകനും അച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ജില്ലയിലാണ് സംഭവം. ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഫിറോസ് അലി എന്നയാളാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ ഷബീറും മകനും അമീറും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ ആരോപണം. ഭര്‍ത്താവുമായുള്ള മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് കാരണം. നേരത്തെ വിവിധ അവസരങ്ങളില്‍ ഇവര്‍ കൊല്ലാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നെന്നും യുവതി പറയുന്നു. 

നാലുമാസം മുന്‍പ് വീട്ടില്‍ നിന്നും ജോലി തേടിപ്പോയ ഭര്‍ത്താവ് തിരികെ വീട്ടിലെത്തിയിരുന്നില്ല. പലയിടത്തും അന്വേഷണം നടത്തിയെങ്കിലും ഭര്‍കണ്ടെത്താനായില്ല. പിന്നീട് ഒരു കേസില്‍പ്പെട്ട് ഭര്‍ത്താവ് ജയിലിലാണെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് ഒരു വക്കീലിനെ സമീപിച്ചപ്പോഴാണ് ഭര്‍ത്താവിനെ ഷബീറും അമീറും ചേര്‍ന്ന് ജാമ്യത്തിലെടുത്തതായി മനസിലാക്കിയത്. ജയിലില്‍ നിന്നിറങ്ങിയ ഭര്‍ത്താവിനെ ഇവര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്നും യുവതി പറയുന്നു.

കൊലപ്പെടുത്തിയ ശേഷം ഇവര്‍ മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നു. പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് നീതി തേടി അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി