ദേശീയം

മഞ്ഞുകാലം തീരട്ടെ, പെട്രോള്‍ വില കുറയും: ധര്‍മേന്ദ്ര പ്രധാന്‍

സമകാലിക മലയാളം ഡെസ്ക്

വാരാണസി: മഞ്ഞുകാലം തീരുമ്പോള്‍ ഇന്ധന വില കുറയുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. മഞ്ഞുകാലത്ത് വില കൂടുന്നത് പതിവെന്നും പ്രധാന്‍ പറഞ്ഞു.

''രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വര്‍ധിച്ചത് നമ്മുടെ ഉപഭോക്താക്കളെയും ബാധിച്ചിട്ടുണ്ട്. മഞ്ഞുകാലം തീരുന്നതോടെ വില കുറയും. ആവശ്യം കൂടുന്നതുകൊണ്ടാണ് വില കൂടുന്നത്. മഞ്ഞുകാലത്ത് ഇതു പതിവാണ്. ഈ സീസണ്‍ കഴിയുന്നതോടെ വില കുറയും'' - ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഇന്ധന വില രാജ്യത്ത് റെക്കോഡ് പിന്നിട്ടു കുതിക്കുമ്പോഴാണ് മന്ത്രിയുടെ പ്രതികരണം. ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും പെട്രോള്‍ വില നൂറു രൂപയ്ക്കു മുകളിലാണ്. ഡീസല്‍ 90 രൂപയിലേകക് അടുക്കുന്നു. വില വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ പരിപാടികള്‍ നടത്തി.

പെട്രോളിനും ഡീസലിനും പിന്നാലെ കഴിഞ്ഞ ദിവസം പാചക വാതക വിലയും വര്‍ധിപ്പിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി