ദേശീയം

'ജുഡീഷ്യറി ജീര്‍ണാവസ്ഥയില്‍'; രഞ്ജന്‍ ഗൊഗോയിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതിയില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജുഡീഷ്യറി ജീര്‍ണാവസ്ഥയിലെന്ന് അഭിപ്രായപ്പെട്ട മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്ക് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ തള്ളി. കോടതിയെ അപകീര്‍ത്തിപ്പെടുത്തുന്നതായി യാതൊന്നും മുന്‍ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തില്‍ കാണാനായില്ലെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

ആക്ടിവിസ്റ്റ് സാകേത് ഗോഖലെയാണ് മുന്‍ ചീഫ് ജസ്റ്റിസിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ക്ക് അനുമതി തേടി അറ്റോര്‍ണി ജനറലിനു കത്തു നല്‍കിയത്. ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികളില്‍ എജിയുടെ അനുമതി തേടണമെന്നാണ് ചട്ടം. 

മുന്‍ ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം ഉള്‍പ്പെട്ട പ്രസംഗം പൂര്‍ണമായി കണ്ടെന്നും അതില്‍ ജുഡീഷ്യറിക്കെതിരെ എന്തെങ്കിലും ഉള്ളതായി കാണാനായില്ലെന്നും അപേക്ഷ തള്ളിയതായി അറിയിച്ചുകൊണ്ടുള്ള കത്തില്‍ കെകെ വേണുഗോപാല്‍ പറയുന്നു.

ജുഡീഷ്യറി ജീര്‍ണാവസ്ഥയില്‍ ആണെന്നും ആരാണ് ഇക്കാലത്ത് കോടതികളെ സമീപിക്കുന്നതെന്നും ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് മുന്‍ ചീഫ് ജസ്റ്റിസ് പറഞ്ഞത്. നിലവില്‍ രാജ്യസഭാംഗമാണ് രഞ്ജന്‍ ഗൊഗോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം