ദേശീയം

ഇത് സത്യം തുറന്നുപറയാനുള്ള സമയം: കോണ്‍ഗ്രസ് ക്ഷയിക്കുകയാണ്; നേതൃത്വത്തിന് എതിരെ വീണ്ടും കപില്‍ സിബല്‍

സമകാലിക മലയാളം ഡെസ്ക്

ജമ്മു: കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കപില്‍ സിബല്‍. 'ഇത് സത്യം തുറന്നുപറയാനുള്ള സമയമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്നത് സത്യമാണ്. അതുകൊണ്ടാണ് നമ്മള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഇതിന് മുന്‍പും ഒത്തുകൂടിയിട്ടുണ്ട്'- നേതൃത്വത്തെ എതിര്‍ക്കുന്ന 23 നേതാക്കള്‍ ഒത്തുകൂടിയ ജമ്മുവിലെ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഗാന്ധി ഗ്ലോബല്‍ ഫാമിലി സംഘടിപ്പിച്ച ശാന്തി സമ്മേളനിലാണ് നേതൃത്വത്തെ എതിര്‍ക്കുന്ന നേതാക്കള്‍ ഒത്തുകൂടിയത്. കാവി തലപ്പാവുകള്‍ അണിഞ്ഞായിരുന്നു ഗുലാം നബി ആസാദ് അടക്കമുള്ള നേതാക്കള്‍ എത്തിയത്. 

'ഗുലാം നബി ആസാദ് എല്ലാ സംസ്ഥാനങ്ങളിലെ ജില്ലകളിലെയും കോണ്‍ഗ്രസിലെയും ഗ്രൗണ്ട് റിയാലിറ്റി അറിയുന്നയാളാണ്. പാര്‍ലമെന്റില്‍ നിന്ന് അദ്ദേഹം ഒഴിവായപ്പോള്‍ നമ്മള്‍ എല്ലാവര്‍ക്കും വിഷമമായി. അദ്ദേഹത്തെ വീണ്ടും പാര്‍ലമെന്റിലേക്ക് പറഞ്ഞുവിടുന്നില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ മുന്‍പരിചയം ഉപയോഗിക്കാത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല'-അദ്ദേഹം പറഞ്ഞു. 

'എന്താണ് ഗുലാം നബി ആസാദിന്റെ ശരിക്കുള്ള റോള്‍? വിമാന പറത്തുന്നയാള്‍ ഉറപ്പായും പരിചയസമ്പന്നനായിരിക്കും. എഞ്ചിന് എന്തെങ്കിലും തകരാറുണ്ടോയെന്ന് കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടത് അദ്ദേഹത്തിന്റെ കൂടെയുള്ള എഞ്ചിനീയറുടെ കടമയാണ്. പരിചയ സമ്പന്നനായ എഞ്ചിനിയറെപ്പോലെയാണ് ഗുലാം നബി ആസാദ്'-സിബല്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍