ദേശീയം

ബിജെപി പ്രവര്‍ത്തകന്റെ വയോധികയായ അമ്മയ്ക്ക് നേരെ ക്രൂര മര്‍ദ്ദനം (നടുക്കുന്ന വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റെ അമ്മയ്ക്ക് നേരെ ക്രൂര മര്‍ദ്ദനം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അമ്മയെ മര്‍ദ്ദിച്ചതെന്ന് ബിജെപി പ്രവര്‍ത്തകന്‍ ഗോപാല്‍ മജുംദാര്‍ ആരോപിച്ചു. തന്റെ കഴുത്തിലും തലയ്ക്കും മുഖത്തും അക്രമിസംഘം ഇടിച്ചതായി ഗോപാല്‍ മജുംദാറിന്റെ അമ്മ നിംത മാധ്യമങ്ങളോട് പറഞ്ഞു.

നോര്‍ത്ത് 24 പര്‍ഗാനസില്‍ ഇന്നലെയാണ് സംഭവം.മൂന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ആക്രമണം നടത്തിയതെന്ന് ഗോപാല്‍ മജുംദാര്‍ ആരോപിക്കുന്നു. വീട്ടില്‍ ഉണ്ടായിരുന്ന അമ്മയെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചതായും ബിജെപി പ്രവര്‍ത്തകന്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

'തന്റെ കഴുത്തിലും തലയ്ക്കും മുഖത്തും അവര്‍ മര്‍ദ്ദിച്ചു. ഇക്കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭയന്നുപോയി. ശരീരം മുഴുവന്‍ വേദനയാണ്.'- നിംതയുടെ വാക്കുകള്‍ ഇങ്ങനെ. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം അവശേഷിക്കേ, ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പോര് മുറുകുകയാണ്. അതിനിടെയാണ് സംഭവം ഉണ്ടായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി