ദേശീയം

ഏറ്റവുമധികം രോഗികള്‍ കേരളത്തില്‍, 8.60 ശതമാനം ; രാജ്യത്തെ മൊത്തം രോഗികളില്‍ 62 ശതമാനവും കേരളവും ബംഗാളും അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികില്‍സയിലുള്ളത് കേരളത്തിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍. കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഛത്തീസ് ഗഢ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ കോവിഡ് രോഗികളില്‍ 62 ശതമാനവുമെന്നും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 

കേരളത്തില്‍ 8.60 ശതമാനത്തോളം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇപ്പോള്‍ സംസ്ഥാനത്ത് 65,381 പേരാണ് ചികില്‍സയിലിരിക്കുന്നത്. അതേസമയം മരണ നിരക്ക് കുറവാണ്. 0.40 ശതമാനം മാത്രമേയുള്ളൂ. 3072 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. രോഗമുക്തി നിരക്ക് 91 ശതമാനമാണ്. 

മഹാരാഷ്ട്രയില്‍ 2.80 ശതമാനം പേരാണ് ചികില്‍സയിലുള്ളത്. 54,045 രോഗികള്‍. അതേസമയം കോവിഡ് മരണ നിരക്ക് 2.56 ശതമാനമാണ്. 49,521 പേര്‍ മരിച്ചു. രോഗമുക്തി നിരക്ക് 94.64 ശതമാനമാണ്. 18,28,546 പേര്‍ മരിച്ചു. 

യുപിയിലാകട്ടെ, ചികില്‍സയിലുള്ളത് 2.43 ശതമാനം പേരാണ്. 14,260 പേരാണ് ചികില്‍സയിലുള്ളത്. 1.43 ശതമാനമാണ് മരണ നിരക്ക്. 8364 പേര്‍ മരിച്ചു. രോഗമുക്തി നിരക്ക് 96.14 ശതമാനമാണ്. 563278 പേരാണ് രോഗമുക്തി നേടിയത്. 

പശ്ചിമബംഗാളില്‍ 2.17 ശതമാനമാണ് ചികില്‍സയില്‍ കഴിയുന്നത്. 11,985 പേര്‍. മരണ നിരക്ക് 1.76 ശതമാനവും. 9712 പേരാണ് മരിച്ചത്. രോഗമുക്തി നിരക്കാകട്ടെ 96.07 ശതമാനവും. 530366 പേരാണ് രോഗമുക്തി നേടിയത്. 

ഛത്തീസ്ഗഢില്‍ ചികില്‍സയിലുള്ളത് 4.09 ശതമാനം പേരാണ്. 11,435 പേര്‍. മരണ നിരക്ക് 1.21 ശതമാനം. 3371 പേരാണ് ഛത്തീസ് ഗഢില്‍ മരിച്ചത്. രോഗമുക്തി നിരക്ക് 94.70 ശതമാനവും. 2,64,769 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ഭര്‍ത്താവുമായി വഴക്ക്, പിഞ്ചുമകനെ മുതലകള്‍ക്ക് എറിഞ്ഞ് കൊടുത്ത് അമ്മ; ദാരുണാന്ത്യം

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്