ദേശീയം

ബ്രിട്ടനിൽ നിന്ന് തിരിച്ചെത്തിയ നാല് പേരിൽ കൂടി അതിവേ​ഗ വൈറസിന്റെ സാന്നിധ്യം; രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത് 33 പേർക്ക്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: രാജ്യത്ത് ജനിതക മാറ്റം വന്ന കൊറോണ വൈറസ് ബാധ നാല് പേർക്ക് കൂടി സ്ഥിരീകരിച്ചു. ബ്രിട്ടനിൽ നിന്ന് ഗുജറാത്തിലേക്ക് തിരിച്ചെത്തിയവരിലാണ് അതിവേ​ഗ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 

ബ്രിട്ടനിൽ നിന്ന് ഗുജറാത്തിലേക്ക് തിരിച്ചെത്തിയ 15 പേർക്ക് കൂടി അഹമ്മദാബാദിൽ നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ ഇതെന്ന് സ്ഥിരീകരിക്കാനായി ഇവരുടെ സാംപിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഫലം ലഭിച്ചിട്ടില്ല. 

പുതിയ നാല് കേസുകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ 33 പേർക്കാണ് ജനതികമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വൈറസിനെ ഭയക്കേണ്ടതില്ലെന്ന് വ്യക്തമാക്കി നേരത്തെ ആരോ​ഗ്യ വിദ​ഗ്ധർ രം​ഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ