ദേശീയം

യുപിയിൽ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് 17 പേർക്ക് ദാരുണാന്ത്യം; അവശിഷ്ടങ്ങൾക്കിടയിൽ നിര‍വധിയാളുകൾ കുടുങ്ങിക്കിടക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഉത്തർപ്രദേശിൽ ശവസംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് 17 പേർ മരിച്ചു. യുപിയിലെ ഗാസിയാബാദിലുള്ള മുറദ് ന​ഗറിലാണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു. പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും സ്ഥലത്ത്  രക്ഷാപ്രവർത്തനം തുടരുകയാണ്

കനത്ത മഴയെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം. സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് മരിച്ചത്. അവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. 38 പേരെ രക്ഷപ്പെടുത്തി. 

സംഭവ സ്ഥലത്ത് അടിയന്തര രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാനും അപകടത്തെ കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ അധികാരികൾക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചതായും ആരുടെയെങ്കിലും അനാസ്ഥായാണ് അപകടം വരുത്തിവച്ചതെങ്കിൽ ശക്തമായ നടപടികൾ  സ്വീകരിക്കുമെന്നും ജില്ലാ അധികൃതർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍