ദേശീയം

വീടിന് വേണ്ടി കയറി ഇറങ്ങി മടുത്തു; ഗുജറാത്തില്‍ കര്‍ഷകന്‍ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങിമരിച്ചു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീട് ലഭിക്കാനായി അപേക്ഷ നല്‍കി അഞ്ചു വര്‍ഷമായിട്ടും നടപടിയുണ്ടാകാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. എഴുപതുകാരനായ ബല്‍വന്ദ് ചരണ്‍ ആണ് പഞ്ചായത്ത് ഓഫീസില്‍ ആത്മഹത്യ ചെയ്തത്. 

ഗുജറാത്ത് പൊലീസിന്റെ എമര്‍ജന്‍സി നമ്പറായ 112ല്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ് എന്ന് അറിയിച്ചതിന് ശേഷമാണ് ബല്‍വന്ദ് തൂങ്ങിമരിച്ചത്. 

പഞ്ചായത്ത് ഓഫീസില്‍ കയറി ഇറങ്ങി മടുത്തുകൊണ്ടാണ് താനിത് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ഓഫീസിന്റെ മൂന്നാമത്തെ നിലയിലേക്കുള്ള സ്റ്റെപ്പിലാണ് ബല്‍വന്ദ് തൂങ്ങിയത്. പൊലീസും മറ്റ് അധികൃതരും എത്തുമ്പോഴേക്കും കര്‍ഷകന്‍ മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്