ദേശീയം

പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വേണമെന്ന ആവശ്യം അച്ഛന്‍ നിരസിച്ചു; 16കാരന്‍ ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 16കാരന്‍ ജീവനൊടുക്കി. പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍ വാങ്ങി നല്‍കണമെന്ന ആവശ്യം അച്ഛന്‍ നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മകന്റെ ആവശ്യം അച്ഛന്‍ നിരസിച്ചത്.

കാന്‍പൂരിലാണ് സംഭവം. പ്ലസ്ടു വിദ്യാര്‍ഥിയായ സത്യാം ദ്വിവേദിയാണ് മരിച്ചത്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി മകന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതിനാല്‍ ഇപ്പോള്‍ ഫോണ്‍ വാങ്ങി നല്‍കാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാണിച്ച് അച്ഛന്‍ ആവശ്യം നിരസിച്ചു. എന്നാല്‍ പണം വരുന്ന മുറയ്ക്ക് വാങ്ങി നല്‍കാമെന്ന് അച്ഛന്‍ വാഗ്ദാനം നല്‍കിയിരുന്നതായും പൊലീസ് പറയുന്നു.

ശനിയാഴ്ചയും ഫോണ്‍ വാങ്ങി തരാനുള്ള ആവശ്യം മകന്‍ ആവര്‍ത്തിച്ചു. ആവശ്യം മാതാപിതാക്കള്‍ നിരസിച്ചതോടെ, മുറി അകത്ത് നിന്ന് പൂട്ടിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞിട്ടും മകന്‍ വാതില്‍ തുറന്ന് പുറത്ത് വരാതിരുന്നതോടെ, വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മകനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി