ദേശീയം

വീടിന്റെ മേല്‍ക്കൂരയില്‍ 'കൂറ്റന്‍' പെരുമ്പാമ്പ്; ഒടിഞ്ഞ കാലുമായി രക്ഷാപ്രവര്‍ത്തനം നടത്തി കോണ്‍സ്റ്റബിള്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ധാരാവിയില്‍ നിന്ന് ആറടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. ധാരാവിയിലെ വീട്ടില്‍ മേല്‍ക്കൂരയില്‍ ചുറ്റിവളഞ്ഞ് കടന്ന പെരുമ്പാമ്പിനെയാണ് മുംബൈ പൊലീസ് എത്തി പിടികൂടിയത്. ഇതിന്റെ വീഡിയോ മുംബൈ പൊലീസ് തന്നെയാണ് പുറത്തുവിട്ടത്.

വീടിന്റെ മേല്‍ക്കൂരയില്‍ ചുറ്റിവളഞ്ഞ് കിടക്കുന്ന പെരുമ്പാമ്പിനെ കണ്ട് നാട്ടുകാര്‍ പരിഭ്രാന്തരായി. ഉടന്‍ തന്നെ മുംബൈ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കോണ്‍സ്റ്റബിള്‍ മുരളീധര്‍ ജാദവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പാമ്പിനെ പിടികൂടിയത്. 

ഒടിഞ്ഞ കാലുമായാണ് മുരളീധര്‍ ജാദവ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുരളീധര്‍ ജാദവിന് സോഷ്യല്‍മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പെരുമ്പാമ്പിനെ കാട്ടില്‍ തുറന്നുവിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?