ദേശീയം

പൊതു പമ്പില്‍ നിന്ന് വെള്ളമെടുത്തു; മേല്‍ജാതിക്കാര്‍ മര്‍ദിച്ചു, ജീവനോടെ കത്തിക്കുമെന്ന് ഭീഷണി, യുപിയില്‍ ദലിത് കുടുംബം നാടുവിട്ടു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: സര്‍ക്കാര്‍ വക  പമ്പ് ഉപയോഗിച്ച് വെള്ളം എടുത്തതിന്റെ പേരില്‍ ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ മര്‍ദിച്ചതിന് പിന്നാലെ ദലിത് കുടുംബം നാടുവിട്ടു. ഉത്തര്‍പ്രദേശിലെ ബാന്ദയിലാണ് സംഭവം നടന്നത്.  

ഡിസംബര്‍ 25നാണ് വെള്ളം എടുത്തതിന്റെ പേരില്‍ തന്നെയും അച്ഛനെയു ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാര്‍ മര്‍ദിച്ചതെന്ന് ദലിത് കുടുംബത്തിലെ യുവാവ് വാര്‍ത്താ ഏജന്‍സിയായി പിടിഐയോട് പറഞ്ഞു. എണ്‍പത് വയസ്സുള്ള അച്ഛനെ വടികള്‍ ഉപയോഗിച്ചാണ് മര്‍ദിച്ചത് എന്നും യുവാവ് പറഞ്ഞു. 

തന്നെയും പിതാവിനെയും ജീവനോടെ കത്തിക്കുമെന്ന് ഇവര്‍ ഭീഷണി മുഴക്കിയെന്നും യുവാവ് പറയുന്നു. ഇതേത്തുടര്‍ന്ന് പേടിച്ചാണ് തങ്ങള്‍ വീടു വിട്ടതെന്നും ഇപ്പോള്‍ ഒരു ഫാം ഹൗസിലെ കുടിലിലാണ് താമസിക്കുന്നതെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. 

ലോക്കല്‍ പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറില്‍ അച്ഛന്റെ ശരീരത്തിലെ പരിക്കുകളെ കുറിച്ച് പറയുന്നില്ലെന്നും കൃത്യമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുവാവ് എസ്പിക്ക് പരാതി നല്‍കി. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് പൊലീസ് നല്‍കുന്ന മറുപടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ