ദേശീയം

കോവിഡ് വാക്‌സിന്‍ എടുക്കില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ, നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കണം

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന് പിന്നാലെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കില്ലെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് എംഎല്‍എയും. രാജസ്ഥാനില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായ പ്രശാന്ത് ബെയ്ര്‍വയാണ് 'ബിജെപി വാക്‌സിന്‍' വേണ്ട എന്ന നിലപാട് പ്രഖ്യാപിച്ചത്. കൊറോണ വാക്‌സിന്റെ പേരില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ് എംഎല്‍എ വിമര്‍ശിച്ചു.

സ്വദേശിയെ കുറിച്ച് എപ്പോഴും പറയുന്ന വ്യക്തിയാണ് പ്രധാനമന്ത്രി. കോവിഡ് വാക്‌സിന്‍ വന്നപ്പോള്‍ എന്തുകൊണ്ട് ഇക്കാര്യം പാലിച്ചില്ല. എന്തുകൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന്‍ പ്രധാനമന്ത്രി പ്രോത്സാഹിപ്പിക്കുന്നില്ല എന്നും പ്രശാന്ത് ചോദിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ എല്ലാം പിന്‍വലിക്കണം. താന്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍, ടൂറിസം തുടങ്ങിയ മേഖലകളെ ലോക്ക്ഡൗണ്‍ കാര്യമായി ബാധിച്ചു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ അനുയോജ്യമായി സമയമാണിതെന്നും അദ്ദേഹം ഇന്ത്യാടുഡേയോട് പറഞ്ഞു.

കഴിഞ്ഞദിവസം കോവിഡ് വാക്‌സിനെതിരെ അഖിലേഷ് യാദവ് പറഞ്ഞ കാര്യങ്ങള്‍ വിവാദമായിരുന്നു. ബിജെപിയുടെ വാക്‌സിന്‍ ആയത് കൊണ്ട് ഉപയോഗിക്കില്ല എന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം. ബിജെപിക്ക് പുറമേ മറ്റു പാര്‍ട്ടികളില്‍ നിന്നും രൂക്ഷമായ വിമര്‍ശനമാണ് അഖിലേഷ് യാദവ് നേരിട്ടത്. പിന്നീട് രാജ്യത്തെ ശാസ്ത്രജ്ഞരില്‍ പൂര്‍ണ വിശ്വാസമുണ്ട് എന്ന് പറഞ്ഞ അഖിലേഷ് ബിജെപിയുടെ അശാസ്ത്രീയമായ ചിന്താഗതിയെയാണ് വിമര്‍ശിച്ചതെന്ന് ട്വീറ്റില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്