ദേശീയം

ജനുവരി 8ന് വീണ്ടും ഡ്രൈ റണ്‍; ഇത്തവണ 718 ജില്ലകളില്‍

സമകാലിക മലയാളം ഡെസ്ക്

 
ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി രാജ്യത്ത് വീണ്ടും ഡ്രൈ റണ്‍. വെള്ളിയാഴ്ചയാണ് രണ്ടാം ഡ്രൈ റണ്‍. 
എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഇത്തവണ ഡ്രൈ റണ്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതലയോഗം ചേരും. 

നേരത്തെ 116 ജില്ലകളിലെ 259 കേന്ദ്രങ്ങളിലായാണ് ഡ്രൈ റണ്‍ നടത്തിയത്. ഇത് വിജയകരമായിരുന്നെന്നും, ഇതിലെ ഫലങ്ങള്‍ കൂടി വിലയിരുത്തിയാകും എങ്ങനെ വാക്‌സീന്‍ വിതരണം നടത്തണമെന്ന നടപടിക്രമങ്ങള്‍ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സീന്‍ വിതരണം ജനുവരി 13ന് തുടങ്ങാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായാണ് വീണ്ടും െ്രെഡറണ്‍ നടത്താനുള്ള തീരുമാനം.

മുന്‍ഗണന പട്ടികയിലെ ഒരു കോടി ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മൂന്ന് കോടി വരുന്ന കോവിഡ് മുന്നണി പോരാളികള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സീന്‍ സൗജന്യമായി നല്‍കും. മറ്റുള്ളവര്‍ക്ക് സൗജന്യമായാണോ വാക്‌സിന്‍ വിതരണം എന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല. ഹരിയാനയിലെ കര്‍ണാല്‍, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സംഭരണശാലകളിലാണ് ആദ്യം വാക്‌സീന്‍ എത്തുക. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ 37 വാക്‌സിന്‍ ഡിപ്പോകളിലേക്ക് എത്തിക്കും. ഇവിടെ നിന്നാകും ജില്ലാ, ബ്ലോക്ക് തലത്തിലേക്കും മരുന്ന് എത്തിക്കുക. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍