ദേശീയം

ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ ജൂലൈ 3ന്; 75ശതമാനം മാര്‍ക്കില്‍ ഇളവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) അഡ്വാന്‍സ്ഡ് പരീക്ഷ ജൂലൈ മൂന്നിന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയിച്ചു. ഖരഗ്പുര്‍ ഐഐടിക്കാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല.

പ്രവേശനത്തിനുള്ള അടിസ്ഥാന മാനദണ്ഡമെന്ന നിലയില്‍ പ്ലസ്ടുവിന് 75% മാര്‍ക്ക് വേണമെന്ന കാര്യത്തില്‍ കോവിഡ് സാഹചര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ജെ.ഇ.ഇ മെയിനില്‍ യോഗ്യത നേടിയ 2.5 ലക്ഷം പേര്‍ക്ക് ജെ.ഇ.ഇ അഡ്വാന്‍സ്ഡ് 2021 ന് അപേക്ഷിക്കാം. എന്നിരുന്നാലും അപേക്ഷിക്കുന്നവര്‍ ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയുടെ യോഗ്യത കൂടി ഇതോടൊപ്പം നേടേണ്ടതുണ്ട്. ഡിസംബര്‍ 16 മുതല്‍ ജനുവരി 16 വരെ പരീക്ഷയ്ക്കായി അപേക്ഷിക്കാം. 

ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ നാലുസെഷനുകളായാണ് ജെ.ഇ.ഇ. (മെയിന്‍) പരീക്ഷ നടത്തുക. ഫെബ്രുവരി 23 മുതല്‍ 26 വരെയുള്ള സെഷനിലാണ് തുടക്കം. അതുകഴിഞ്ഞ് മാര്‍ച്ച് 15 മുതല്‍ 18, ഏപ്രില്‍ 27 മുതല്‍ 30, മേയ് 24 മുതല്‍ 28 എന്നിങ്ങനെയാകും പരീക്ഷകള്‍.

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകള്‍ മേയ് നാല് മുതല്‍ ജൂണ്‍ പത്തുവരെ നടത്തുമെന്നും ഫലം ജൂലായ് 15ന് പ്രഖ്യാപിക്കുമെന്നും മന്ത്രി നേരത്തേ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ