ദേശീയം

കർഷകരും കേന്ദ്രസർക്കാരുമായി എട്ടാം വട്ട ചർച്ച ഇന്ന് ; നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ രാജ്യം ഇതുവരെ കാണാത്ത പ്രക്ഷോഭമെന്ന് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : വിവാദ കൃഷി നിയമങ്ങൾ സംബന്ധിച്ച് കർഷകരും കേന്ദ്ര സർക്കാരുമായുള്ള എട്ടാം വട്ട ചർച്ച ഇന്ന് നടക്കും. വിജ്ഞാൻ ഭവനിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറും കർഷക സംഘടനാ പ്രതിനിധികളുമായി ഉച്ചയ്ക്കു രണ്ടു മണിയ്ക്കാണ് ചർച്ച നടക്കുക. നിയമങ്ങൾ പിൻവലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കിൽ, രാജ്യതലസ്ഥാനം ഇതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭമുണ്ടാകുമെന്നാണു കർഷകരുടെ മുന്നറിയിപ്പ്. 

കരിനിയമങ്ങൾ പിൻവലിച്ച്‌ സമരം അവസാനിപ്പിച്ചില്ലെങ്കിൽ റിപ്പബ്ലിക്ക്‌ ദിനത്തിൽ ഔദ്യോഗിക പരേഡിനുശേഷം സമാന്തര പരേഡ്‌ നടത്തുമെന്ന്‌ കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെ പരമാവധി കർഷകരെ വരുംദിവസങ്ങളിൽ ഡൽഹി അതിർത്തികളിലെത്തിക്കും. ലക്ഷക്കണക്കിനു കർഷകർ 25നു ഡൽഹിയിലേക്കു കടക്കും.

ഇന്നലെ നടന്ന ട്രാക്ടർ മാർച്ചുകളിൽ 5000ൽപരം  ട്രാക്ടർ  നിരന്നുവെന്ന്‌‌ സംയുക്ത സമരസമിതി അറിയിച്ചു. ഉത്തർപ്രദേശ്‌, ഹരിയാന, പഞ്ചാബ്‌, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്‌, ഗുജറാത്ത്‌, ഉത്തരാഖണ്ഡ്‌ സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളിലും  വിവിധ പട്ടണങ്ങളിലും  ട്രാക്ടർ റാലികൾ നടന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി