ദേശീയം

മൂക്കിലൊഴിക്കാവുന്ന വാക്‌സിന്‍: പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മൂക്കിലൊഴിക്കാവുന്ന  വാക്‌സിന്റെ പരീക്ഷണത്തിന് ഒരുങ്ങി പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്. ഒന്നാം ഘട്ട പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക് ഡഗ്രസ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി. അപേക്ഷ ഉന്നതാധികാര സമിതി പരിശോധിക്കും.

കുത്തിവെയ്പ്പിനേക്കാള്‍ സൗകര്യപ്രദമാണ് മൂക്കിലൊഴിക്കാവുന്ന വാക്‌സിന്‍. സര്‍ക്കാര്‍ തലത്തിലുള്ള പ്രമുഖ ഗവേഷണ സ്ഥാപനമായ ഐസിഎംആറുമായി സഹകരിച്ചാണ് മൂക്കിലൊഴിക്കാവുന്ന വാക്‌സിന്‍ ഭാരത് ബയോടെക് വികസിപ്പിച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയിരുന്നു. ഒാക്‌സ്ഫഡിന്റെ കോവിഷീല്‍ഡിനൊപ്പമാണ് ഇതിനും അനുമതി നല്‍കിയത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് കോവാക്‌സിനും അനുമതി നല്‍കിയത്. കോവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി