ദേശീയം

കോവിഡ് വാക്‌സിന്‍ വിതരണം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തും. തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് ഓണ്‍ലൈനായിട്ടാണ് ചര്‍ച്ച.സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ഡി.ജി.സി.എ. അടിയന്തര ഉപയോഗ അനുമതി നല്‍കിയതിനു പിന്നാലെയാണ് ചര്‍ച്ച

അടുത്ത ദിവസങ്ങളില്‍തന്നെ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞിരുന്നു. വാക്‌സിനേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ജനങ്ങളുമായി പങ്കുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് രാജ്യവ്യാപകമായി നടന്ന രണ്ടാം കോവിഡ് വാക്‌സിനേഷന്‍ െ്രെഡ റണ്‍ മന്ത്രി വിലയിരുത്തുകയും ചെയ്തു.

ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച്, സെറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മിച്ച കോവിഷീല്‍ഡിന് 70 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കിയിരിക്കുന്നത്. നിലവില്‍ കോവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇത് സുരക്ഷിതവും മികച്ച രോഗപ്രതിരോധശേഷി നല്‍കുമെന്നും ഡി.ജി.സി.എ. കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.മുന്‍ഗണന ഗ്രൂപ്പില്‍പ്പെട്ട മുപ്പത് കോടിയോളം ആളുകള്‍ ആദ്യഘട്ടത്തില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍