ദേശീയം

ഹജ്ജ് തീർത്ഥാടനം: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 2021ലെ ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ അവസാനിക്കും. അപേക്ഷകൾ ഡിസംബർ പത്തിന് മുമ്പ് നൽകണമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഇത് നീട്ടി. ജനുവരി 10 വരെ തീർത്ഥാടകർക്ക് അപേക്ഷ സമർപ്പിക്കാമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി അറിയിച്ചിരുന്നു. 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹജ്ജ് തീർത്ഥാടനത്തിനുള്ള എംബാർക്കേഷൻ പോയിന്റുകൾ 10 ആയി കുറച്ചിട്ടുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, കൊച്ചി, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലക്‌നൗ, മുംബൈ, ശ്രീനഗർ എന്നിവയാണ് രാജ്യത്തെ എംബാർക്കേഷൻ പോയിന്റുകൾ. നേരത്തെ രാജ്യത്തൊട്ടാകെ 21 എംബാർക്കേഷൻ പോയിന്റുകൾ ഉണ്ടായിരുന്നു. 

സൗദി അറേബ്യ ഗവൺമെന്റിൽ നിന്നുള്ള പ്രതികരണത്തെ തുടർന്ന് വിശദമായ ചർച്ചയ്ക്കുശേഷം, എംബാർക്കേഷൻ പോയിന്റുകൾ അടിസ്ഥാനമാക്കി ഹജ്ജ് തീർത്ഥാടനത്തിനുള്ള ചെലവും കുറച്ചിട്ടുണ്ട്. ഇതനുസരിച്ച് അഹമ്മദാബാദ്,മുംബൈ എന്നീ എംബാർക്കേഷൻ പോയിന്റിൽ നിന്നും 3,30,000 രൂപയും ബംഗളൂരു, ലഖ്നോ, ഡൽഹി,ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും 3,50,000 രൂപയും, കൊച്ചി, ശ്രീനഗർ എന്നിവിടങ്ങളിൽ നിന്നും 3,60,000 രൂപയും, കൊൽക്കത്തയിൽ നിന്ന് 3,70,000 രൂപയും ഗുവാഹത്തിയിൽ നിന്ന് നാല് ലക്ഷം രൂപയുമാണ് ചെലവ് കണക്കാക്കുന്നത്.

കൊവിഡ് പശ്ചാത്തലത്തിൽ സൗദി അറേബ്യൻ ഗവൺമെന്റിന്റെയും ഇന്ത്യ ഗവൺമെന്റിന്റെയും മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചായിരിക്കും 2021 ജൂൺ-ജൂലൈ മാസങ്ങളിലായുള്ള തീർത്ഥാടന നടപടികൾ ക്രമീകരിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി