ദേശീയം

നാഥുറാം ഗോഡ്‌സെ സ്റ്റഡി സെന്ററുമായി ഹിന്ദുമഹാസഭ

സമകാലിക മലയാളം ഡെസ്ക്

ഗ്വാളിയോര്‍ : നാഥുറാം ഗോഡ്‌സെ സ്റ്റഡി സെന്റര്‍ ആരംഭിച്ച് ഹിന്ദുമഹാസഭ. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഹിന്ദു മഹാസഭ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയുടെ പേരില്‍ സ്റ്റഡി സെന്റര്‍ തുടങ്ങിയത്.

നാഥുറാം ഗോഡ്‌സെ ഗ്യാന്‍ശാല എന്നാണ് പേര്. ഇന്ത്യ വിഭജിക്കപ്പെടാനിടയായ സാഹചര്യം, അതുമായി ബന്ധപ്പെട്ട വസ്തുതകള്‍,  ചരിത്ര പുരുഷന്മാരായ മഹാറാണാ പ്രതാപ്, ഛത്രപതി ശിവജി മഹാരാജ്, ഗുരു ഗോബിന്ദ് സിങ് തുടങ്ങിയവരെക്കുറിച്ച് യുവജനങ്ങളെ പഠിപ്പിക്കുന്നതിനാണ് സ്റ്റഡി സെന്റര്‍ ആരംഭിക്കുന്നതെന്ന് ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ ഭരദ്വാജ് പറഞ്ഞു. 

1947 ല്‍ കോണ്‍ഗ്രസാണ് ഇന്ത്യാ വിഭജനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഹിന്ദു മഹാസഭ നേതാവ് ആരോപിച്ചു. നെഹ്‌റുവിനും മുഹമ്മദാലി ജിന്നയ്ക്കും പ്രധാനമന്ത്രിമാരാകുന്നതിന് വേണ്ടിയാണ് ഇന്ത്യയെ വിഭജിച്ചത്. 

ഹിന്ദു മഹാസഭ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. അഖില ഭാരതീയ ഹിന്ദു മഹാസഭ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ഒട്ടേറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നും ഹിന്ദു മഹാസഭ നേതാവ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്