ദേശീയം

തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചു, 20 രൂപ ചോദിച്ചപ്പോള്‍ അസഭ്യവര്‍ഷം; ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ച യുവാവ് അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലഘുഭക്ഷണശാലയിലെ പലഹാരങ്ങള്‍ മോഷ്ടിച്ച് നശിപ്പിച്ചുകളഞ്ഞ യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ ജാമിയ നഗറിലാണ് സംഭവം. 26കാരനായ ഫിറോസ് ഖാന്‍ എന്നയാളാണ് പിടിയിലായത്. 

ഒരു പ്ലേറ്റ് പലഹാരത്തിന് 20 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് ഇയാള്‍ ഭക്ഷണം നശിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സുഭാഷ് ഗുപ്ത എന്നയാള്‍ നടത്തിയിരുന്ന ഫുഡ് കാര്‍ട്ടിലെ ഭക്ഷണസാധനങ്ങളാണ് ഫിറോസ് മോഷ്ടിച്ച് നശിപ്പിച്ചത്. 

ശനിയാഴ്ച കടയിലെത്തിയ ഫിറോസ് തന്നോട് ഒരു പ്ലേറ്റ് ചില്ലി പൊട്ടറ്റോ ചോദിച്ചെന്ന് സുഭാഷ് പറയുന്നു. കഴിച്ചുകഴിഞ്ഞ് 20 രൂപ നല്‍കാന്‍ പറഞ്ഞപ്പോള്‍ ദേഷ്യപ്പെട്ടു. തന്റെ ഉന്തുവണ്ടിയില്‍ ഉണ്ടായിരുന്ന 1500 രൂപയും ആധാര്‍ കാര്‍ഡും ഇയാള്‍ അപഹരിച്ചെന്നും സുഭാഷ് ആരോപിച്ചു. 

നേരത്തെ എട്ടോളം കേസുകളില്‍ പ്രതിയാണ് ഫിറോസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി