ദേശീയം

ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതി; ശനിയാഴ്ച പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും, രജിസ്‌ട്രേഷന് കോ-വിന്‍ ആപ്പും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡിനെതിരെയുള്ള ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലൂടെയാകും പ്രധാനമന്ത്രി രാജ്യത്ത് കോവിഡ് വാക്സിനേഷന് തുടക്കം കുറിക്കുക. വാക്സിന്‍ രജിസ്ട്രേഷനും മറ്റു നടപടിക്രമങ്ങള്‍ക്കുമായി രൂപം നല്‍കിയ കോ-വിന്‍ ആപ്പും ശനിയാഴ്ച പ്രധാനമന്ത്രി പുറത്തിറക്കും.

ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അടക്കം മൂന്ന് കോടി മുന്‍നിര പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന് 1300 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്‌സിന്റെ ആറ് കോടി ഡോസിന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡല്‍ നല്‍കിയിട്ടുണ്ട്.  

രണ്ട് കോവിഡ് വാക്സിനുകള്‍ക്കാണ് നിലവില്‍ രാജ്യത്ത് അംഗീകാരം നല്‍കിയിട്ടുള്ളത്. ഭാരത് ബയോടെകിന്റെ കോവാക്സിനും സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡുമാണ് ഇവ.  രണ്ടാംഘട്ടത്തില്‍ 27 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ടാം ഘട്ടത്തില്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗവ്യാപനസാധ്യത ഏറിയ 50 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി