ദേശീയം

മരിച്ച നഴ്‌സിനും വാക്‌സിന്‍!; രജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയില്‍ പിഴവ്, അന്വേഷണം 

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കോവിഡ് വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ ലഭിക്കേണ്ടവരുടെ പട്ടികയില്‍ മരിച്ച നഴ്‌സടക്കം ഇടംപിടിച്ചു. യുപിയിലെ അയോധ്യയിലാണ് മുന്‍നിരക്കാരുടെ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയത്. അയോധ്യയിലെ ഡഫറിന്‍ ആശുപത്രിയിലെ ആരോഗ്യവിഭാഗം നല്‍കിയ ലിസ്റ്റിലാണ് പിഴവുള്ളത്. 

ലിസ്റ്റില്‍ മരിച്ചയാളുടെ പേര് കൂടാതെ ജോലി രാജിവച്ച നഴ്‌സിന്റെയും റിട്ടയര്‍ ചെയ്ത നഴ്‌സിന്റെയുമടക്കം പേരുകളുണ്ടെന്ന് കണ്ടെത്തി. ഇതേതുടര്‍ന്ന് യുപി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 

ലിസ്റ്റ് തയ്യാറാക്കിയിട്ട് മാസങ്ങള്‍ പിന്നിട്ടതിനാലാണ് പിഴവ് സംഭവിച്ചതെന്നാണ് അധികൃതരില്‍ ചിലര്‍ പ്രതികരിച്ചത്. ലിസ്റ്റ് മൂന്ന് മാസം മുന്‍പ് തയ്യാറാക്കിയതാണെന്നും ഇത് അപ്‌ഡേറ്റ് ചെയ്യാനുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. 

യുപിയില്‍ 852 സെന്ററുകളാണ് മുന്‍നിര പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കാനായി സജ്ജീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി 'ഗരുഡ പ്രീമിയം'; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും