ദേശീയം

ബിജെപിയെ തോല്‍പ്പിക്കാനായി പോരാടും; ശതാബ്ദി റോയിക്ക് സസ്‌പെന്‍സ് സമ്മാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  മൂന്ന് തവണ എംപിയായ ശതാബ്ദി റോയിയെ തൃണമൂല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പാര്‍ട്ടിയുടെ ഉന്നതാധികാരസമിതിയാണ് ശതാബ്ദിയെ തെരഞ്ഞെടുത്തത്.

പാര്‍ട്ടിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ശതാബ്ദി റോയ് പറഞ്ഞു.

തന്റെ നിയോജകമണ്ഡലത്തിലെ പാര്‍ട്ടി പരിപാടികളിലേക്ക് ക്ഷണിക്കപ്പെടാത്തതില്‍ മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടെന്ന് റോയ് സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടിരുന്നു.  ശനിയാഴ്ച ഡല്‍ഹിയിലെത്തി അമിത് ഷായെ കാണുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. 

ഡയമണ്ട് ഹാര്‍ബര്‍ എം.പി അഭിഷേക് ബാനര്‍ജിയുമായി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് അവര്‍ പാര്‍ട്ടിയില്‍ തുടരുമെന്ന് അറിയിക്കുകയായിരുന്നു. 'താന്‍ തൃണമൂലിന് ഒപ്പമാണ്. പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങള്‍ അഭിഷേക് ബാനര്‍ജി പരിഹരിച്ചു കഴിഞ്ഞു. തന്റെ ആത്മാഭിമാനം വീണ്ടെടുക്കാനായി. മമത ബാനര്‍ജിക്കു വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തില്‍ എത്തിയത്. അവര്‍ക്കൊപ്പം തുടരുമെന്നായിരുന്നു ശതാബ്ദിയുടെ വാക്കുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി