ദേശീയം

'മമത ബാനര്‍ജി മുസ്ലിം തീവ്രവാദി; ക്ഷേത്രങ്ങള്‍ തകര്‍ത്തു'; വര്‍ഗീയ പരാമര്‍ശവുമായി യുപി മന്ത്രി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. മമത ബാനര്‍ജി മുസ്ലിം തീവ്രവാദിയാണെന്ന് ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മമതയെ ബംഗ്ലാദേശിലേക്ക് അഭയാര്‍ത്ഥിയായി നാടുകടത്തുമെന്നും ശുക്ല പറഞ്ഞു. 

മമത ബാനര്‍ജി ഭാരതീയ സംസ്‌കാരത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയാണെന്നും ശുക്ല പറഞ്ഞു. ' അവര്‍ ഒരു മുസ്ലിം തീവ്രവാദിയാണ്. ബംഗാളിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കാനും ഹിന്ദു ദൈവങ്ങളെ അപമാനിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. ബംഗ്ലാദേശിന്റെ നിര്‍ദേശപ്രകാരം അവര്‍ അഭിനയിക്കുകയാണ്' ശുക്ല പറഞ്ഞു.

'ഭാരത് മാതാ കീ ജയ്, വന്ദേ മാതരം എന്ന് വിളിക്കുന്ന മുസ്ലിംകളെ രാജ്യത്ത് ആദരിക്കും'എന്നും ശുക്ല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ