ദേശീയം

നേതാജിയുടെ ജന്മദിനം ഇനി പരാക്രം ദിവസ്, എല്ലാ വര്‍ഷവും ആഘോഷം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റ ജന്മദിനമായ ജനുവരി 23 എല്ലാ വര്‍ഷവും പരാക്രം ദിവസ് ആയി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. യുവാക്കളില്‍ പോരാട്ടവീര്യവും ദേശസ്‌നേഹവും ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഗസറ്റ് വിജ്ഞാപനത്തില്‍ അറിയിച്ചു.

നേതാജിയുടെ 125ാം ജന്മ വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ഈ ജനുവരി മുതല്‍ ദേശീയ, രാജ്യാന്തര തലത്തില്‍ വിവിധ പരിപാടികളോടെയായിരിക്കും ആഘോഷമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നേതാജിയുടെ ജന്മദിനത്തെ വിപുലമായി ആഘോഷിക്കുന്നതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ

കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു