ദേശീയം

ഡല്‍ഹിയില്‍ പക്ഷിപ്പനി രൂക്ഷം;  പൊതുജനങ്ങള്‍ക്ക് പ്രവേശന വിലക്ക്; ചെങ്കോട്ട അടച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ദിനാഘോഷം വരെ ചെങ്കോട്ടയില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനത്തിന് വിലക്ക്. ചെങ്കോട്ടയില്‍ ചത്തനിലയില്‍ കണ്ടെത്തിയ കാക്കകള്‍ക്ക് പക്ഷിപ്പനി സ്ഥിരികരിച്ചതിനെ തുടര്‍ന്നാണ് പൊജുജനങ്ങള്‍ക്കുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കാക്കകള്‍ ചെങ്കോട്ടയില്‍ ചത്തുവീണിരുന്നു. തുടര്‍ന്ന് ഭോപ്പാലില്‍ നടത്തിയ പരിശോധനയിലാണ് ചത്തകാക്കകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ജനുവരി 26 വരെ ചെങ്കോട്ട അടച്ചിടാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ജനുവരി 19 മുതല്‍ 26വരെ ചെങ്കോട്ട അടച്ചിടും. പക്ഷിപ്പനിയുടെ വ്യാപനത്തില്‍ ഡല്‍ഹിയില്‍ പലയിടത്തും കോഴിയിറച്ചി വില്‍പ്പന നിരോധിച്ചിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ