ദേശീയം

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തിയേക്കും; സമിതി കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യം ഉയർത്തുന്നത് വി​ല​യി​രു​ത്താ​ൻ നി​യോ​ഗി​ച്ച സ​മി​തി കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ചു. വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം സ​മി​തി ശ​ക്ത​മാ​യി ഉ​ന്ന​യി​ച്ച​താ​യാ​ണ്​ സൂ​ച​ന​ക​ൾ.

ജ​യ ​ജെ​യ്​​റ്റ്​​ലി അ​ധ്യ​ക്ഷ​യാ​യ 10 അം​ഗ സ​മി​തി​യെ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച​ത്. നി​ല​വി​ൽ 18 വ​യ​സ്സാ​ണ്​ പെൺകുട്ടികളുടെ വി​വാ​ഹ​പ്രാ​യം. പെ​ൺ​കു​ട്ടി​ക​ളു​​ടെ ആ​രോ​ഗ്യ​നി​ല, പോ​ഷ​കാ​ഹാ​ര​ല​ഭ്യ​ത, പ്ര​സ​വാ​നു​പാ​തം, ലിം​ഗാ​നു​പാ​തം തു​ട​ങ്ങി​യ​വ​ പ​രി​ശോ​ധി​ച്ചാ​ണ്​ സ​മി​തി റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ​ത്.

കഴിഞ്ഞ വർഷത്തെ സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ ചെ​​ങ്കോ​ട്ട​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ്​ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​വാ​ഹ​പ്രാ​യത്തെ കുറിച്ച് പരാമർശിച്ചിരുന്നു. വിവാഹ പ്രായം ഉ​യ​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യമാണ് അദ്ദേഹം ഉ​ന്ന​യി​ച്ച​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം