ദേശീയം

കണ്ടാല്‍ താമരയെപ്പോലെ; ഡ്രാഗണ്‍ ഫ്രൂട്ട് ഇനി 'കമലം', പേരു മാറ്റി ഗുജറാത്ത് സര്‍ക്കാര്‍ 

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് കമലമെന്നു മാറ്റാന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനം. കണ്ടാല്‍ താമര പോലെ ഇരിക്കുന്നതിനാല്‍ കമലം (താമര) എന്ന പേരാണ് ഇതിനു ചേരുകയെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. 

ഡ്രാഗണ്‍ എന്ന പേര് ഒരു പഴത്തിനു ചേരില്ല. അതു കണ്ടാല്‍ താമര പോലെയാണ്. അതുകൊണ്ട് കമലം എന്നാക്കണം. ഇതിനായി പേറ്റന്റിന് അപേക്ഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കമലം സംസ്‌കൃത വാക്കാണ്. പഴം കണ്ടാല്‍ താമരയെപ്പോലെയാണ്. അതുകൊണ്ടാണ് കലമം എന്നു പേരു മാറ്റുന്നത്. ഇതില്‍ രാഷ്ട്രീയമൊന്നുമില്ലെന്ന് വിജയ് രുപാനി പറഞ്ഞു. ബിജെപിയുടെ തെരഞ്ഞെടുപ്പു ചിഹ്നമാണ് താമര എന്നത് പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് രുപാനിയുടെ വിശദീകരണം. ഗുജറാത്തില്‍ ബിജെപി സംസ്ഥാന ആസ്ഥാനത്തിന്റെ പേര് ശ്രീകമലം എന്നാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി