ദേശീയം

വി കെ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം; ബെഗംളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി കെ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം. പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബെംഗളൂരു ബോറിങ് ആശുപത്രിയിലേക്ക് മാറ്റി. 

ഇന്നലെ ജയിലിനുള്ളിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അസുഖം മാറാത്തതിനെ തുടര്‍ന്നാണ് ബോറിങ് ആശുപത്രിയിലേക്ക് മാറ്റിയത്. 

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന ശശികല ജനുവരി 27ന് മോചിതയാകാനിരിക്കെയാണ് അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. 

 അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബെംഗളൂരു പ്രത്യേക കോടതിയില്‍ ശശികല അടച്ചിരുന്നു. ഇതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം