ദേശീയം

അമിതമായി ഉറക്കഗുളിക കഴിച്ചു,  ബലാത്സംഗത്തിനിരയായ 17കാരി മരിച്ചു; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:   അമിതമായ രീതിയില്‍ ഉറക്കുഗുളിക കഴിച്ച ബലാത്സംഗത്തിനിരയായ 17കാരി ആശുപത്രിയില്‍ മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. പ്രാദേശിക പത്ര ഉടമ ബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയാണ് മരിച്ചത്.
 
തിങ്കളാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ അമിതമായ രീതിയില്‍ ഉറക്കുഗുളിക കഴിച്ച് അവശയായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മധ്യപ്രദേശിലെ ഒരു അഭയകേന്ദ്രത്തിലെ അന്തേവാസിയാണ് പെണ്‍കുട്ടി. ബുധനാഴ്ചയാണ് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ടന്റ് പറഞ്ഞു. 

കഴിഞ്ഞവര്‍ഷം ജൂലായിലാണ് പ്രാദേശിക പത്രത്തിന്റെ ഉടമായ പ്യാര്‍ മിയയ്‌ക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. വിവിധ സ്ഥലങ്ങളില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഇരകളായ പെണ്‍കുട്ടികളുടെ  സുരക്ഷ കണക്കിലെടുത്ത് ഇവരെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലാണ് പാര്‍പ്പിച്ചത്. അതിലൊരു കുട്ടിയാണ് അമിതമായ രീതിയില്‍ ഉറക്കുഗുളിക കഴിച്ച് അവശനനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്

അമിതമായ രീതിയില്‍ പെണ്‍കുട്ടി ഉറക്കഗുളിക കഴിച്ച സംഭവത്തില്‍ കലക്ടര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും പൊലീസ് പറഞ്ഞു. അതേസമയം അഭയകേന്ദ്രത്തില്‍ താമസിച്ചിരുന്ന കുട്ടിക്ക് എങ്ങെ ഉറക്കുഗുളിക ലഭിച്ചെന്നതും അന്വേഷിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍