ദേശീയം

'ജയ് ശ്രീ റാം' വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍;പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രസംഗം പാതിവഴി അവസാനിപ്പിച്ച് മമത, വിളിച്ചുവരുത്തി അപമാനിക്കരുതെന്ന് വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള ചടങ്ങില്‍ സംസാരിക്കാന്‍ വിസമ്മതിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം വിളിച്ചതിനെ തുടര്‍ന്നാണ് മമത താന്‍ പ്രസംഗിക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്.  പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ച മമത, വിളിച്ചുവരുത്തി അപമാനിക്കരുതെന്നും പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലെ വിക്‌ടോറിയ മെമ്മോറിയല്‍ സന്ദര്‍ശിക്കാനെത്തിയപ്പോളാണ് സംഭവം. തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം മുഴക്കുകയായിരുന്നു. 

'ഒരു സര്‍ക്കാര്‍ പരിപാടിയുടെ മാന്യത ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നുന്നു. ഇതൊരു രാഷ്ട്രീയ പാര്‍ട്ടി പരിപാടിയല്ല' മമത പറഞ്ഞു. 
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്‍മദിനം ആഘോഷപരിപാടികളുടെ ഭാഗമായാണ് പ്രധാനമന്ത്രി കൊല്‍ക്കത്തയിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി