ദേശീയം

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചത് കൊല്‍ക്കത്തയിലിരുന്ന്; രാജ്യത്ത് നാല് തലസ്ഥാനങ്ങള്‍ വേണമെന്ന് മമത

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: രാജ്യത്ത് നാല് തലസ്ഥാനങ്ങള്‍ വേണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മാറി മാറിവരുന്ന നാല് തലസ്ഥാനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമാണെന്ന് താന്‍ കരുതുന്നതായി മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്‍മദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മമത. രാജ്യത്ത്

'കൊല്‍ത്തയില്‍ നിന്നാണ് ഇംഗ്ലീഷുകാര്‍ രാജ്യം മുഴുവന്‍ ഭരിച്ചത്. എന്തുകൊണ്ടാണ് രാജ്യത്ത് ഒരു തലസ്ഥാന നഗരം മാത്രം ഉണ്ടായത്'- മമത ചോദിച്ചു. 

ഇത്രയും കാലം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം മറന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആഘോഷം നടത്തുന്നതിന് പിന്നില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമാണെന്നും മമത കൂട്ടിച്ചേര്‍ത്തു. 

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്‍ക്കത്തയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആയിരുന്നു മമതയുടെ വിമര്‍ശനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി