ദേശീയം

'സിനിമയിലെ ഒരാളും ഞങ്ങളെ പിന്തുണയ്ക്കുന്നില്ല'; ജാന്‍വി ചിത്രത്തിന്റെ സെറ്റില്‍ കര്‍ഷക പ്രതിഷേധം, ഷൂട്ടിങ് നിര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

പാട്യാല: കര്‍ഷകരുടെ സമരത്തെ ബോളിവുഡ് പിന്തുണയ്ക്കുന്നില്ലെന്ന് ആരോപിച്ച്, ഹിന്ദി സിനിമയുടെ ഷൂട്ടിങ് കര്‍ഷകര്‍ തടസ്സപ്പെടുത്തി. ജാന്‍വി കപൂര്‍ മുഖ്യവേഷത്തില്‍ എത്തുന്ന ഗുഡ് ലക്ക് ജെറി എന്ന ചിത്രത്തിന്റെ ഷൂട്ട് ആണ് പ്രതിഷേധത്തെ തുടര്‍ന്നു നിര്‍ത്തേണ്ടിവന്നത്.

പാട്യാല സിവില്‍ ലൈനിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരുന്നത്. ഇവിടേക്ക് കര്‍ഷകര്‍ പ്രകടമായി എത്തുകയായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഒരു പിന്തുണയും ബോളിവുഡില്‍ നിന്നു കിട്ടിയില്ലെന്ന് പ്രതിഷേധം നടത്തിയവര്‍ പറഞ്ഞു.

''പഞ്ചാബില്‍ ഷൂട്ടിങ് നടത്തുന്ന സിനിമാക്കാരോട് ഞങ്ങള്‍ക്കു പറയാനുള്ളത് കര്‍ഷകര്‍ക്ക് അനുകൂലമായി സംസാരിക്കുകയെങ്കിലും വേണമെന്നാണ്'' പ്രതിഷേധക്കാര്‍ പറഞ്ഞു. ഇതുവരെ ബോളിവുഡില്‍നിന്ന് അങ്ങനെയൊരു പിന്തുണ ഉണ്ടായില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ താമസിക്കുന്ന ഹോട്ടലിനു മുന്നിലും കര്‍ഷകര്‍ പ്രതിഷേധം നടത്തി. 

നേരത്തെ ഇതേ ചിത്രത്തിന്റെ ഷൂട്ട് മറ്റൊരു ലൊക്കേഷനിലും കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തടസപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി