ദേശീയം

ട്രാക്ടര്‍ റാലി കൊണ്ട് തീരില്ല; ബജറ്റ് ദിനത്തില്‍ പാര്‍ലമെന്റ് വളയും; അടുത്ത സമരം പ്രഖ്യാപിച്ച് കര്‍ഷകര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരം വ്യാപിപ്പിക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. ബജറ്റ് അവതരണ ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കര്‍ഷക സംഘടനകളുടെ യോഗത്തിന് ശേഷം ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ദര്‍ശന്‍ പാല്‍ മാധ്യമങ്ങളോട് പറഞ്ഞു. പല സ്ഥലങ്ങളില്‍ നിന്നാകും പാര്‍ലമെന്റ് വളയുകയെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, റിപ്പബ്ലിക് ദിനമായ നാളെ നടത്താന്‍ തീരുമാനിച്ച ട്രാക്ടര്‍ റാലിയില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. ഒന്‍പത് ഭാഗങ്ങളില്‍ നിന്നും റാലി നടത്തുമെന്നും സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. 

രാവിലെ 11.30ഓടെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ അവസാനിപ്പിച്ച ശേഷം റാലി നടത്താനാണ് കര്‍ഷകര്‍ക്ക് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി റൂട്ടു മാപ്പും നല്‍കിയിട്ടുണ്ടുണ്ട്. തങ്ങളുടെ പ്രകടനം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക നേതാക്കളും അറിയിച്ചിട്ടുണ്ട്.ഡല്‍ഹി അതിര്‍ത്തികളായ തിക്രിയിലും സിംഘുവിലും ട്രാക്ടര്‍ റാലിയുടെ റിഹേഴ്‌സല്‍ നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ ട്രാക്ടറുകളുമായി ഡല്‍ഹി അതിര്‍ത്തികളിലേക്ക് എത്തുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ