ദേശീയം

ട്രാക്ടര്‍ റാലിക്ക് തയ്യാറെടുത്ത് കര്‍ഷകര്‍; ഉന്നതതല യോഗം വിളിച്ച് അമിത് ഷാ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ ഒരുക്കങ്ങള്‍ തുടങ്ങി കര്‍ഷകര്‍. ഇതിന്റെ ഭാഗമായി ഡല്‍ഹി അതിര്‍ത്തികളായ തിക്രിയിലും സിംഘുവിലും ട്രാക്ടര്‍ റാലിയുടെ റിഹേഴ്‌സല്‍ നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ ട്രാക്ടറുകളുമായി ഡല്‍ഹി അതിര്‍ത്തികളിലേക്ക് എത്തുകയാണ്. 

ട്രാക്ടര്‍ റാലിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചിട്ടുണ്ടുണ്ട്. മൂന്ന് റൂട്ടുകളില്‍ക്കൂടിയാണ് മാര്‍ച്ച് നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. 

കഴിഞ്ഞദിവസമാണ് രാജ്യതലസ്ഥാനത്ത് ട്രാക്ടര്‍ റാലി നടത്താന്‍ കര്‍ഷകര്‍ക്ക് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയത്. രാവിലെ 11.30ഓടെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ അവസാനിപ്പിച്ച ശേഷം റാലി നടത്താനാണ് കര്‍ഷകര്‍ക്ക് അനുമതി. ഇതിനായി റൂട്ടു മാപ്പും നല്‍കിയിട്ടുണ്ടുണ്ട്. തങ്ങളുടെ പ്രകടനം സമാധാനപരമായിരിക്കുമെന്ന് കര്‍ഷക നേതാക്കളും അറിയിച്ചിട്ടുണ്ട്. 

ട്രാക്ടര്‍ റാലിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. എന്‍എച്ച് 44ലെ സിംഘു-സാനി മന്ദിര്‍, അശോക് ഫാം, സുന്ദര്‍പൂര്‍,മുഖര്‍ബ ചൗക് എന്നിവ വഴി വാഹനങ്ങളെ കടത്തിവിടില്ലെന്ന് ഡല്‍ഹി പൊലീസ് ട്രാഫിക് ജോയിന്റ് കമ്മീഷണര്‍ മീനു ചൗധരി പറഞ്ഞു. 

സമാധാനപരാരമായി മാര്‍ച്ച് നടത്തേണ്ടത് കര്‍ഷകരുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പ്രതികരിച്ചു.'ജനവരി 26 അല്ലാതെ മറ്റൊരു ദിവസം പ്രതിഷേധം നടത്താനായി തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ അവരത് ചെയ്തില്ല. ഒരപകടവും സംഭവിക്കാതെ റാലി സംഘടിപ്പിക്കുക എന്നത് കര്‍ഷകരുടെ ഉത്തരവാദിത്തമാണ്.'- തോമര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീറുള്‍ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'എത്രയും വേഗം അവനെ കൊല്ലണം'; കോടതിയില്‍ നിന്നും നീതി കിട്ടിയെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ

'വിദേശത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും പറ്റും'; പോറല്‍ പോലുമേല്‍ക്കാതെ വീട് മാറ്റി സ്ഥാപിച്ചു- വീഡിയോ

പിറന്നാള്‍ ദിനത്തില്‍ വൻ പ്രഖ്യാപനവുമായി ജൂനിയർ എൻടിആർ; വരാൻ പോകുന്നത് മാസ് ചിത്രമോ ?

മൂന്ന് ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ട്, ആലപ്പുഴയില്‍ അതിതീവ്രമഴയില്ല; വെള്ളിയാഴ്ച വരെ പെരുമഴയ്ക്ക് സാധ്യത