ദേശീയം

കടം തീര്‍ത്തിട്ട് ചായ കുടിച്ചാല്‍ മതി; 120 രൂപ നല്‍കിയില്ല; ഹോട്ടലുടമ 24കാരനെ അടിച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്


ബറേലി:  ഭക്ഷണം കഴിച്ചതിന്റെ തുക നല്‍കാത്തതിനെ തുടര്‍ന്ന് 24കാരനെ ഹോട്ടല്‍ ഉടമ അടിച്ചുകൊന്നു. 120 രൂപയായിരുന്നു യുവാവ് ഹോട്ടല്‍ ഉടമയ്ക്ക് നല്‍കാനുണ്ടായിരുന്നത്. ഉത്തര്‍പ്രദേശിലെ രാംപൂരിലെ ദോഗ്പുരി തണ്ട ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം.

പൊലീസ് പറയുന്നത് ഇങ്ങനെ; 24കാരനായ ഡാനിഷ് ചായക്കുടിക്കാനായി എത്തിയപ്പോള്‍ ഭക്ഷണം നല്‍കാന്‍ ഹോട്ടലുടമ തയ്യാറായില്ല. ആദ്യം നേരത്തെ ഭക്ഷണം കഴിച്ചതിന്റെ 120 രൂപ നല്‍കിയാലെ ഭക്ഷണം നല്‍കൂ എന്നായി ഉടമ. ഇതേ തുടര്‍ന്ന് കടയില്‍ വച്ച് ഇരുവരും തര്‍ക്കമായി. തുടര്‍ന്ന് കൈയില്‍ കിട്ടിയ വടികൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു കൊല്ലപ്പെട്ട ഡാനിഷ്. ദിവസജോലിക്കാരനായ ഇയാള്‍ ഭാര്യയ്ക്കും മാതാപിതാക്കള്‍ക്കും ഒപ്പമാണ് താമസിക്കുന്നത്. പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. തുച്ഛമായ തുക നല്‍കാനുണ്ടെന്ന് പറഞ്ഞ് ഹോട്ടലുടമ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം

'ചെറുപ്പക്കാരെ ജീവിക്കാന്‍ സമ്മതിക്കില്ലേ?': വൈറലായി മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക്

ഒടുവില്‍ ഷാരൂഖ് ഫോമിലെത്തി, കിടിലന്‍ ബാറ്റിങുമായി സായ് സുദര്‍ശനും; ആര്‍സിബിക്ക് ജയിക്കാന്‍ 201 റണ്‍സ്

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ