ദേശീയം

ചികില്‍സയിലുള്ളത് 1,71,686 പേര്‍ ; 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 18,855 പേര്‍ക്ക്; രോഗമുക്തര്‍ 20,746 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,855 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,07,20,048 ആയി ഉയര്‍ന്നു. 

അതേസമയം ഇന്നലെ  20,746 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മുക്തരുടെ എണ്ണം 1,03,94,352  ആയിട്ടുണ്ട്. 

നിലവില്‍ ചികില്‍സയിലുള്ളത് 1,71,686  പേരാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 163 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,54,010 ആയി. 

രാജ്യത്ത് ഇതുവരെ  29,28,053 പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ  19,50,81,079 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ഇന്നലെ മാത്രം 7,42,306 സാംപിളുകളാണ് പരിശോധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരളത്തില്‍ യുഡിഎഫ് കൊടുങ്കാറ്റ്; തൃശൂരില്‍ താമര വിരിഞ്ഞു; ആറ്റിങ്ങലില്‍ ഫോട്ടോ ഫിനിഷിലേക്ക്

ഒടുവില്‍ എംബാപ്പെ റയല്‍ മാഡ്രിഡില്‍!

'ഞങ്ങൾ ആ​ഗ്രഹിച്ച വിജയം'; സുരേഷ് ​ഗോപിയ്ക്ക് ആശംസകളുമായി താരങ്ങൾ

'ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടരില്ല'- ദ്രാവിഡ്

നിതീഷ് കുമാര്‍ പ്രധാനമന്ത്രി?; കിങ് മേക്കറാവാന്‍ ചന്ദ്രബാബു നായിഡു; ഡല്‍ഹിയില്‍ നിര്‍ണായക കരുനീക്കങ്ങള്‍