ദേശീയം

'മൂന്ന് മാസമായി സെക്‌സില്ല എന്ന് വിചിത്രവാദം'; നിയമ വിദ്യാര്‍ഥിനിക്ക്‌ നേരെ സ്വകാര്യഭാഗം കാണിച്ചു, 24 കാരന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: മേല്‍വിലാസം ചോദിക്കാന്‍ എന്ന വ്യാജേന അടുത്തുവന്ന് നിയമവിദ്യാര്‍ഥിക്ക് നേരെ സ്വകാര്യഭാഗം കാണിച്ച് അപമാനിച്ച സംഭവത്തില്‍ 24 കാരന്‍ അറസ്റ്റില്‍. തന്റെ ഭാര്യ ഗര്‍ഭിണിയാണെന്നും കഴിഞ്ഞ മൂന്ന് മാസമായി ആരുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ കഴിയാത്തതിന്റെ പിരിമുറുക്കമാണ് പ്രകോപനത്തിന് കാരണമെന്നുമുള്ള യുവാവിന്റെ മൊഴി കേട്ട് പൊലീസുകാര്‍ ഞെട്ടി.

അഹമ്മദാബാദില്‍ ജനുവരി 22നാണ് സംഭവം നടന്നത്. സ്വകാര്യ നിയമ സ്ഥാപനത്തില്‍ ജോലി കൂടി ചെയ്യുന്ന 21കാരിക്കാണ് ദുരനുഭവം ഉണ്ടായത്. ഷോപ്പിംഗ് കോംപ്ലക്‌സില്‍ നില്‍ക്കുമ്പോള്‍ പ്രതി തടഞ്ഞുനിര്‍ത്തിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.  മേല്‍വിലാസം ചോദിക്കാന്‍ എന്ന വ്യാജേനയാണ് തന്റെ അരികില്‍ യുവാവ് വന്നത്. സ്‌കൂട്ടറിലാണ് തന്നെ സമീപിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

മേല്‍വിലാസം അറിയില്ല എന്ന് പറഞ്ഞ യുവതിക്ക് നേരെ അസഭ്യം പറയുകയും സ്വകാര്യ ഭാഗം കാണിച്ച് അപമാനിക്കാന്‍ ശ്രമിച്ചു എന്നതുമാണ് കേസ്. ഒരു നിമിഷം സ്തബ്ധനായി നിന്നുപോയ യുവതി പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ചിരാഗ് ഭാട്ടി പ്രദേശത്ത് നിന്ന് കടന്നുകളഞ്ഞു.സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിചിത്രമായ കാരണം യുവാവ് പറഞ്ഞത്. ഭാര്യ ഗര്‍ഭിണിയാണെന്ന് പറഞ്ഞ യുവാവ് കഴിഞ്ഞ മൂന്ന് മാസമായി ആരുമായി സെക്‌സില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും പൊലീസിന് മൊഴി നല്‍കി. ഇതിലുള്ള പിരിമുറുക്കമാണ് ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും യുവാവ് പറഞ്ഞതായി പൊലീസ് പറയുന്നു. യുവാവിനെ ലൈംഗികാതിക്രമ കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്